ചെറുവത്തൂര്‍: സഹകരണ ബാങ്കിന്റെ കീഴിലുള്ള കണ്‍സ്യൂമര്‍ സ്റ്റോറിനുള്ളില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിമിരി മുണ...
ചെറുവത്തൂര്‍: സഹകരണ ബാങ്കിന്റെ കീഴിലുള്ള കണ്‍സ്യൂമര്‍ സ്റ്റോറിനുള്ളില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിമിരി മുണ്ട സ്വദേശി വിജയന്റെ മകന്‍ വി. ഷാജി (35)യാണ് മരിച്ചത്. തിമിരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോര്‍ സെയില്‍സ് വിഭാഗം ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ 8.20 മണിയോടെയാണ് ഷാജിയെ സ്ഥാപനത്തിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാതാവ്: സുലേഖ. സഹോദരന്‍: ഷിജു. ഭാര്യ: അര്‍ച്ചന(ബങ്കളം, കക്കാട്ട്). ഏക മകള്‍: യുവാനിയ.
COMMENTS