കാസർകോട്: ബൈക്കിൽ നിന്നു തെറിച്ചു വീണ വയോധികൻ ടോറസ് ലോറിയിടിച്ചു മരിച്ചു. ഹൊസബെട്ടു കടപ്പുറo സ്വദേശി കൊപ്പള ഹൗസിലെ അബ്ദുൽ ഖാദർ (72) ആണ് മരി...
കാസർകോട്: ബൈക്കിൽ നിന്നു തെറിച്ചു വീണ വയോധികൻ ടോറസ് ലോറിയിടിച്ചു മരിച്ചു. ഹൊസബെട്ടു കടപ്പുറo സ്വദേശി കൊപ്പള ഹൗസിലെ അബ്ദുൽ ഖാദർ (72) ആണ് മരിച്ചത്. മഞ്ചേശ്വരം കറോഡ മസ്ജിദിനടുത്തു ദേശീയ പാതയിൽ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു അപകടം. വീട്ടിലേക്ക് ബൈക്കിൽ മടങ്ങി വരികയായിരുന്ന തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ എത്തിയ ടോറസ് ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹം മംഗൽപ്പാടിയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഭാര്യ: സുഹറ. മക്കൾ: ഷബീർ, ഖദീജ, നൗഷ , ഫാത്തിമ, റിള.

COMMENTS