കാഞ്ഞങ്ങാട്: അജ്മാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ അബ്ദുല്ലയുടെ മകന്‍ ...
കാഞ്ഞങ്ങാട്: അജ്മാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ അബ്ദുല്ലയുടെ മകന്‍ അശ്കര്‍ (30) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഡിസംമ്ബര്‍ 17 ന് ഉച്ചയ്ക്കാണ് ബൈകില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാര്‍ യുവാവിന്റെ ഇരുചക്ര വാഹനത്തിലിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ സിഗ്‌നല്‍ പോസ്റ്റില്‍ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ അശ്കറിനെ ഉടന്‍ അല്‍-ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ശാര്‍ജ ജറഫിലെ ജീവനക്കാരനായിരുന്ന അശ്കര്‍ കടയിലെ ആവശ്യത്തിനായാണ് അജ്മാനില്‍ എത്തിയത്.
്ചത്.

COMMENTS