കാസർകോട്: മുൻ പഞ്ചായത്തംഗത്തെയും ഭാര്യയെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നീലച്ചാലിലെ എൻ.കൃഷ്ണൻ നായ്ക് (84), ഭാര്യ ഐത്തമ്മ ഭായ്...
കാസർകോട്: മുൻ പഞ്ചായത്തംഗത്തെയും ഭാര്യയെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നീലച്ചാലിലെ എൻ.കൃഷ്ണൻ നായ്ക് (84), ഭാര്യ ഐത്തമ്മ ഭായ് (80) എന്നിവരെയാണ് വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. വീട്ടിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രാജപുരം ഇൻസ്പെക്ടർ കൃഷ്ണനും സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണൻ നായ്ക് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്, പെരുതടി മഹാദേവ ക്ഷേത്രം പ്രസിഡന്റ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു മക്കൾ: സുരേന്ദ്രൻ നായ്ക്ക്, ജാണു നായ്ക്ക്, ജാനകി, യശോധ, രത്ന, മാധവി, ബാബു

COMMENTS