കാഞ്ഞങ്ങാട്: ബംഗ്ലാദേശ്പൗരത്വം മറച്ചുവെച്ച് വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ടെടുത്ത ബംഗ്ലാദേശ് സ്വദേശിക്കെതിരെ പരാതിയിൽ ഹൊസ്ദുര്‍ഗ് പോലീസ്...
കാഞ്ഞങ്ങാട്: ബംഗ്ലാദേശ്പൗരത്വം മറച്ചുവെച്ച് വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ടെടുത്ത ബംഗ്ലാദേശ് സ്വദേശിക്കെതിരെ പരാതിയിൽ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.കാഞ്ഞങ്ങാട് കുശാൽനഗറിൽ വാടകക്ക് താമസിക്കുന്ന
വെസ്റ്റ്ബംഗാള്‍ കാശിനാഗപ്പൂര്‍ ഖാസിപൂര്‍ റാണാഘട്ട് സ്വദേശി അന്‍സാര്‍ഷെയ്ഖിന്റെ മകന്‍ ജാസിം ഷെയ്ഖിനെ(35)തിരെയാണ് കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ പരാതിയില്‍ കേസെടുത്തത്.
പൗരത്വം മറച്ചുവെച്ച്
വെസ്റ്റ്ബംഗാളില്‍ നിന്നും വ്യാജ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ അനധികൃതമായി പാസ്‌പോര്‍ട്ട് സമ്പാദിച്ചുവെന്നാണ് പാസ്‌പോര്‍ട്ട് ഓഫീസറുടെ പരാതി തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

COMMENTS