കാസറഗോഡ്. പാർസൽ സർവീസിൻ്റെ മറവിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡി എം എ യുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കുഡ്ലു ന...
കാസറഗോഡ്. പാർസൽ സർവീസിൻ്റെ മറവിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡി എം എ യുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കുഡ്ലു നീർച്ചാൽ സ്വദേശി സലീമിൻ്റെ അമാൻ സജാദ് (20), അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദിൻ്റെ മകൻ കെ. എം. അമീർ (34) എന്നിവരെയാണ്
കാസറഗോഡ് എക്സൈസ് എൻഫോഴ്‌സ് മെന്റ് ആൻ്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.
വാഹന പരിശോധനക്കിടെ കെ.എൽ.
14 .എ ബി. 6522 നമ്പർ യമഹ ബൈക്കിൽ കടത്തുകയായിരുന്ന12.53 ഗ്രാം മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാക്കൾ പിടിയിലായത്.വാഹനം കസ്റ്റഡിയിലെടുത്തു.റെയ്ഡിൽ
പ്രിവന്റീവ് ഓഫീസർ മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ് കെ,പ്രജിത്ത് കെ ആർ, നസറുദ്ദീൻ എ കെ, സോനു സെബാസ്റ്റ്യൻ, ഡ്രൈവർ ക്രിസ്റ്റീൻ. പി. എ എന്നിവരും ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റു ചെയ്തു.
https://chat.whatsapp.com/JBH39QoAWXDB8je6QyoLkr
COMMENTS