കാഞ്ഞങ്ങാട്: യുവതിയെഅക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്. കുടുംബസംഗമത്തിനിടെ സ്വര്‍ണ്ണമാല മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ച് യുവതിയെ വീട്ടില്‍ കയ...
കാഞ്ഞങ്ങാട്: യുവതിയെഅക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്. കുടുംബസംഗമത്തിനിടെ സ്വര്‍ണ്ണമാല മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ച് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച അഞ്ചുപേര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.കാഞ്ഞങ്ങാട്.
വടകരമുക്കിലെ 46 കാരിയുടെ പരാതിയിലാണ് ചിത്താരി ചാമണ്ഡിക്കുന്നിലെ ആരിഫ്, ഷാഫി, ഷാഫിയുടെ ഭാര്യ, ഫൈസല്‍, നസീമ എന്നിവര്‍ക്കെതിരെ പോലീസ്കേസെടുത്തത്. കഴിഞ്ഞദിവസം വടകരമുക്കിലെ സ്ത്രീയുടെ വീട്ടിലെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഒന്നാംപ്രതി ആരീഫിന്റെ മകളുടെ മാലയെടുത്തുവെന്നാരോപിച്ച് വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി ചുമലിൽ അടിച്ചുപരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്
.

COMMENTS