കാഞ്ഞങ്ങാട് :കാലിച്ചാനടുക്കം കെ പി ഹൗസിൽ സിദ്ദിഖി ന്റെ ഭാര്യ ഫൗസിയ (36) ആണ് മരണപ്പെട്ടത്. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് വിദഗ്‌ധ ചികി ത്സയ്...
കാഞ്ഞങ്ങാട് :കാലിച്ചാനടുക്കം കെ പി ഹൗസിൽ സിദ്ദിഖി ന്റെ ഭാര്യ ഫൗസിയ (36) ആണ് മരണപ്പെട്ടത്. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് വിദഗ്‌ധ ചികി ത്സയ്ക്കായി മംഗലാപു രം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവതി മരണപ്പെട്ടത് . രണ്ടുമാസം ഗർഭിണിയായ ഫൗസിയയെ വയറുവേ ദനയും ശ്വാസം മുട്ടലി നെ തുടർന്ന് കാഞ്ഞങ്ങാ ട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഫൗസിയ മരണപ്പെട്ടത്. ഉപ്പളയിലെത്തിയപ്പോൾ രോഗം മൂർ ച്ഛിച്ച ഫൗസിയയെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കാലിച്ചാനടുക്കം മസ്‌ജിദുൽ ഫാ റൂഖ് ജുമാമസ്‌ജിദിന് സമീപത്തെ ഹമീദ്-ഖദീജ ദമ്പതികളു ടെ മകളാണ്ഫൗസിയ,
യുവതിയുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി,
. ഏകമകൻ സാഹ്റാൻ. സഹോദര ങ്ങൾ: നസീർ, മുഹമ്മദ്, റുഖിയ, സമീറ. അമ്പലത്തറ പോ ലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോർട്ട ത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

COMMENTS