കാഞ്ഞങ്ങാട്: മരിച്ചെന്ന് കരുതിയ കുഞ്ഞിന് സംസ്കാര ചടങ്ങിനിടെ ജീവന്റെ തുടിപ്പ്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേക്കല്‍ മൗവ്വല...
കാഞ്ഞങ്ങാട്: മരിച്ചെന്ന് കരുതിയ കുഞ്ഞിന് സംസ്കാര ചടങ്ങിനിടെ ജീവന്റെ തുടിപ്പ്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേക്കല്‍ മൗവ്വല്‍ അംഗന്‍വാടിക്ക് സമീപം താമസിക്കുന്ന നിര്‍മാണത്തൊഴിലാളി ബാലകൃഷ്ണന്‍ – സുമലത ദമ്പതികളുടെ മകള്‍ ശിവകൃഷ്ണ (ഒന്നര വയസ്) ആണ് മരണപ്പെട്ടത്.
കിടപ്പ് മുറിയിലെ ബെഡില്‍ ഇരുത്തിയിരുന്ന കുഞ്ഞ് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് സ്വകാര്യനോക്കൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമെന്ന് കണ്ട് പിന്നീട് കാസര്‍കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബന്ധുക്കള്‍ പറഞ്ഞു. പരിശോധിച്ച ഡോക്ടര്‍ കുഞ്ഞ് മരിച്ചതായി വിധി എഴുതി .
ഇതേതുടര്‍ന്ന് ഉച്ചയോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.
അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു വൈകീട്ട് അഞ്ചുമണിയോടെ സംസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കുഞ്ഞിന് ജീവനുണ്ടെന്ന സംശയമുണ്ടായത്. പരിചയത്തിലുള്ള ഒരു ഡോക്ടറെ ഉടന്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി. ഡോക്ടര്‍ പരിശോധിച്ച് കുഞ്ഞിന് ജീവനുണ്ടെന്ന് കരുതുന്നതായി സംശയം പറഞ്ഞു. കുഞ്ഞുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു കുടുംബം . മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ജില്ലാശുപത്രിയില്‍ വെച്ച് വിശദമായി പരിശോധിച്ചു. ഏറെനേരം നിരീക്ഷണത്തിലാക്കിയെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കുഞ്ഞ് രാവിലെ മരിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും കാസര്‍കോട് നിന്നും കൊണ്ട് വന്ന ശേഷം നാലുമണിക്കൂറിലേറെ വീട്ടില്‍ ഉണ്ടായ സമയത്തോ വീട്ടില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയോ കുഞ്ഞ് മരിച്ചതാകാമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ഇന്ന് നടക്കും. മാതാവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് ബേക്കല്‍ പോലീസ് കേസെടുത്തു. സഹോദരി: ശിവ
ാനി.

COMMENTS