കാസറഗോഡ് :ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മഹാനഗരവും വിനോദസഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനുകളുമായ മുംബയും ബീച്ചുകളാല്‍ പ്രശസ്തമായ ഗോവയുമൊക്കം അധികം ...
കാസറഗോഡ് :ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മഹാനഗരവും വിനോദസഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനുകളുമായ മുംബയും ബീച്ചുകളാല്‍ പ്രശസ്തമായ ഗോവയുമൊക്കം അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും എത്തിപ്പെടാന്‍ കൂടുതല്‍ സമയം വേണം...അല്ല വേണമായിരുന്നു എന്ന് പറയുന്നതാണ് ശരി. ജോലിയില്‍ നിന്ന് ഒരു ഇടവേളയൊക്കെയെടുത്ത് മുംബയ് നഗരത്തിലെ കാഴ്ചകള്‍ കണ്ട് മടങ്ങാനാണ് ആഗ്രഹമെങ്കില്‍ മലയാളികള്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാണ്.
മേല്‍പ്പറഞ്ഞ കാര്യം എങ്ങനെയാണെന്നല്ലേ? ഇന്ത്യന്‍ റെയില്‍വേയിലെ മിന്നുംതാരമായ വന്ദേഭാരത് തന്നെയാണ് ഒറ്റ ദിവസത്തെ യാത്രകൊണ്ട് മുംബയില്‍ എത്താന്‍ സഹായിക്കുക. കാസര്‍കോഡ് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന മംഗലാപുരം വരെ എത്തിയാല്‍ കാര്യം എളുപ്പമാണ്. അപ്പോ മംഗലാപുരം വരെ യാത്ര ചെയ്യുന്നതിന് സമയം പോകില്ലേ എന്നാണ് ചോദ്യമെങ്കില്‍ ജോലിയൊക്കെ കഴിഞ്ഞ് അന്നേ ദിവസം രാത്രി മംഗലാപുരത്തിനുള്ള വണ്ടി പിടിച്ചാല്‍ ജോലി ചെയ്യുന്ന ദിവസം രാത്രി തന്നെ യാത്ര ആരംഭിക്കാം.
ഇനി കാര്യത്തിലേക്ക് വരാം: അടുത്തിടെ സര്‍വീസ് ആരംഭിച്ച മംഗലാപുരം - ഗോവ വന്ദേഭാരത് ആണ് ഒറ്റ ദിവസം കൊണ്ട് തന്നെ മുംബയിലെത്താന്‍ മലയാളിയെ സഹായിക്കുക. മംഗലാപുരം- ഗോവ വന്ദേഭാരതും, മുംബയ് ഗോവ വന്ദേഭാരതും ഒരു കണക്ഷന്‍ ട്രെയിന്‍ പോലെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. മംഗലൂരുവില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
മംഗലാപുരം-ഗോവ വന്ദേ ഭാരത് (20646), മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാവിലെ 8.30ന് ആരംഭിക്കുന്ന യാത്ര 4 മണിക്കൂര്‍ 45 മിനിറ്റ് പിന്നിട്ട് ഉച്ചയ്ക്ക് 1.15ന് ഗോവയില്‍ എത്തിച്ചേരും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. എസി ചെയര്‍ കാറില്‍ 1330 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2350 രൂപയുമാണ് നിരക്ക്.
ഗോവ റെയില്‍വേ സ്‌റ്റേഷനിലെത്തി കൃത്യം ഒന്നര മണിക്കൂര്‍ പിന്നിടുമ്ബോള്‍ ഉച്ചകഴിഞ്ഞ് 2.40ന് ഗോവ-മുംബൈ വന്ദേ ഭാരത് ട്രെയിന്‍ പുറപ്പെടും. 7 മണിക്കൂര്‍ 45 മിനിറ്റ് യാത്രയ്‌ക്കൊടുവില്‍ രാത്രി 10.25ന് ട്രെയിന്‍ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലെത്തും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. എസി ചെയര്‍ കാറില്‍ 1745 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 3295 രൂപയുമാണ് നിരക്ക്.
തിരികെയുള്ള യാത്രയ്ക്കും ഈ ട്രെയിനുകളുടെ സര്‍വീസ് ഉപയോഗപ്പെടുത്താം. ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന വന്ദേ ഭാരത് ട്രെയിന്‍ 7 മണിക്കൂര്‍ 45 മിനിറ്റ് യാത്രയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് 1.10ന് ഗോവയില്‍ എത്തിച്ചേരും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഗോവയില്‍ നിന്നും മംഗലാപുരത്തേയ്ക്ക് വൈകിട്ട് 6.10ന് എടുക്കുന്ന ട്രെയിന്‍ രാത്രി 10.45 ന് മംഗളുരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത
്തിച്ചേരും

COMMENTS