കാഞ്ഞങ്ങാട്: വായ്പവാങ്ങിയ കാറും ഒരു ലക്ഷം രൂപയും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കൂളിയങ്കാല്‍ നിഷാന ...
കാഞ്ഞങ്ങാട്: വായ്പവാങ്ങിയ കാറും ഒരു ലക്ഷം രൂപയും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
കൂളിയങ്കാല്‍ നിഷാന മന്‍സിലില്‍ എം.കെ.അബ്ദുള്‍ റഹ്മാന്റെ മകന്‍ എ.കെ. മുഹമ്മദ് റിയാദിന്റെ (38) പരാതിയിലാണ് എറണാകളം കോമ്പാറയിലെ എ.കെ.ഷ ജാസിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.മുഹമ്മദ് റിയാദിന്റെ കെ.എല്‍. 60 ആര്‍. 2228 നമ്പര്‍ സ്വിഫ്റ്റ് കാര്‍ സുഹൃത്തായ ഷജാസ് 2019 ഡിസംബര്‍ 27 ന് ഓടിക്കാനായി വായ്പ വാങ്ങുകയായിരുന്നു. പിന്നീട് കാര്‍ മറ്റൊരാള്‍ക്ക് പണയം വെച്ചുവെന്നും ഇത് തിരിച്ചെടുക്കാനെന്ന പേരില്‍ പല തവണകളായി ഒരു ലക്ഷം രൂപകൂടി വാങ്ങുകയും പിന്നീട് പണവും കാറും തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്
.

COMMENTS