കാസര്‍കോട്: യുവാവിനെ ശ്മശാന പറമ്പിലെ മരത്തിന് മുകളില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കാലിക്കടവ് കരക്കക്കാവിനു സമീപത്ത...
കാസര്‍കോട്: യുവാവിനെ ശ്മശാന പറമ്പിലെ മരത്തിന് മുകളില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കാലിക്കടവ് കരക്കക്കാവിനു സമീപത്തെ കണ്ണന്റെ മകന്‍ പ്രമോദ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് നാട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടത്. ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തുപോയ ശേഷമാണ് സംഭവം. ചന്തേര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

COMMENTS