കാഞ്ഞങ്ങാട്: അമിതമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പ്രലോഭിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ യുവതിക്കെതിരെ പ...
കാഞ്ഞങ്ങാട്: അമിതമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പ്രലോഭിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ആവിക്കരയിലെ ജുസൈന മന്‍സിലിലെ സുബൈറിന്റെ ഭാര്യ കുഞ്ഞായിസുവിന്റെ പരാതിയില്‍ ആവിക്കര, എകെജി ക്ലബ്ബിനു സമീപത്തു താമസിക്കുന്ന നസീമക്കെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്.
2021 ഏപ്രില്‍ മാസം മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അമിതമായ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തെന്ന് പരാതിയില്‍ പറഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും തുക തിരികെ നല്‍കിയില്ല. തുടര്‍ന്നാണ് കുഞ്ഞായിസു മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് കേസെടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയത്.

COMMENTS