കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നകാഞ്ഞങ്ങാട് ബല്ലാകടപ്പുറം സ്വദേശി മരിച്ചു . ബല്ലാകടപ്പുറത്തെ എം എസ് കുഞ്ഞഹമ്മദ് ബേക്കലം (...
കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നകാഞ്ഞങ്ങാട് ബല്ലാകടപ്പുറം സ്വദേശി മരിച്ചു . ബല്ലാകടപ്പുറത്തെ എം എസ് കുഞ്ഞഹമ്മദ് ബേക്കലം (47) ആണ് മരിച്ചത്. പരേതനായ ബേക്കലം മുഹമ്മദിന്റെ മകനാണ്. വ്യാപാരി ആയിരുന്നു.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്‌സയിൽ ആയിരുന്നു. ഇന്നലെ ഉച്ചയോടെ പനി മൂർച്ഛിക്കുകയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചിരുന്നു. അവിടന്ന് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഗുരുതരമായത് കൊണ്ട് കാസർകോട്ടെ സ്വകാര്യാശുപത്രിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ യാണ് മരണം.
ഭാര്യ: നൂറ.ഏക മകൻ ഷാജഹാൻ.
സഹോദരങ്ങൾ: അബ്ബാസ് ഹാജി, അബ്ദുൽ ഹമീദ്, അബൂബക്കർ, ഖാദർ, ഹാരിസ്, ഫാത്തിമ
.

COMMENTS