കാസർകോട് : ലോറി ബുള്ളറ്റിൽ ഇടിച്ച് വാർപ്പ് മേസ്തിരിയായ ഗൃഹനാഥൻ മരിച്ചു. പടന്ന പഞ്ചായത്തിലെ ആറാം വാർഡ് ആണ്ടാകൊവ്വലിൽ താമസിക്കുന്ന പി.സുകുമാര...
കാസർകോട് : ലോറി ബുള്ളറ്റിൽ ഇടിച്ച് വാർപ്പ് മേസ്തിരിയായ ഗൃഹനാഥൻ മരിച്ചു. പടന്ന പഞ്ചായത്തിലെ ആറാം വാർഡ് ആണ്ടാകൊവ്വലിൽ
താമസിക്കുന്ന പി.സുകുമാരൻ(63) ആണ് മരിച്ചത്. ദേശീയപാതയിലെ പയ്യന്നൂർ എടാട്ട് വച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ പയ്യുന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ദളിത് ലീഗ് സജീവപ്രവർത്തകനായിരുന്നു. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ കൊണ്ടുവരും. ഭാര്യ : പരേതയായ ഉഷ പി വി (കോഴിക്കോട്). മക്കൾ: സുജീഷ് പി വി ( മുത്തൂറ്റ് ബാങ്ക് പാലക്കാട് ), അമൃത ലാൽ പി വി ( പടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ). മരുമക്കൾ: ജുമുന, അനില. സഹോദരങ്ങൾ: സുമിതി പി, സുമിത്ര പി(അംഗൻവാടി വർക്കർ
).

COMMENTS