ചന്തേര: ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞ ജീവനക്കാരൻ പിടിയിൽ.ദക്ഷിണ കർണ്ണാടക ബൽത്തങ്ങാടി കിളിരൂർ റോഡി...
ചന്തേര: ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞ ജീവനക്കാരൻ പിടിയിൽ.ദക്ഷിണ കർണ്ണാടക ബൽത്തങ്ങാടി കിളിരൂർ റോഡിലെ ഇർഫാനെ (26)യാണ് ചന്തേര സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജി. പി. മനുരാജ് അറ
സ്റ്റു ചെയ്തത്.
ചെറുവത്തൂരിലെ സിറ്റി ഗോൾഡ് ആഭരണശാലയുടെ ഡയരക്ടർ ചന്തേര മാണിയാട്ട് സ്വദേശി ടി.വി.മുഹമ്മദ് മിർസ (26) യുടെ പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ നവമ്പർ 12 നും ഇക്കഴിഞ്ഞ ജനുവരി, ഫെബ്രവരി മാസങ്ങളിലായി 11, 25,000 രൂപ വിലമതിക്കുന്ന 184 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷം പ്രതി മുക്കുപണ്ടങ്ങൾ സ്റ്റോക്കിൽ തിരുകി കയറ്റി തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് പരാതിയുമായി ഉടമ പോലീസിലെത്തിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്ക
ും.

COMMENTS