കാസര്‍കോട്: വെസ്റ്റ് എളേരി കമ്മാടം സ്വദേശി ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെരക്കര ലക്ഷ്മി അമ്മയുടെ പരേതനായ ചൂരി...
കാസര്‍കോട്: വെസ്റ്റ് എളേരി കമ്മാടം സ്വദേശി ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെരക്കര ലക്ഷ്മി അമ്മയുടെ പരേതനായ ചൂരിക്കാടന്‍ മുത്തു നായരുടെ മകന്‍ തമ്പാന്‍ നായര്‍ (69) ആണ് മരിച്ചത്. ഗുജറാത്ത് നിയമസഭയിലെ റിട്ട.റിപ്പോര്‍ട്ടറും ഗസറ്റഡ് ഓഫീസറുമായിരുന്നു. ഭാര്യ: ലളിത , മക്കള്‍: സപ്ന (ഓസ്‌ടേലിയ), സജില്‍(കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ഗുജറാത്ത്). മരുമകന്‍: ചിന്തന്‍ (ഓസ്‌ടേലിയ). സഹോദരങ്ങള്‍: ശാരദ,രാജന്‍ (റിട്ട.ഫോറസ്റ്റ് ഓഫീസര്‍), ശാന്ത, ലോഹിതാക്ഷന്‍ ( ന്യൂ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനി ബറോഡ, ഗുജറാത്ത്), നളിനി, പരേതനായ ദാമോദരന്‍.

COMMENTS