കാഞ്ഞങ്ങാട്: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസിന് പരിധിയിലുള്ള വ...
കാഞ്ഞങ്ങാട്: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസിന് പരിധിയിലുള്ള വാഹനങ്ങളാണ് ബുധനാഴ്ച പരിശോധനക്കെത്തിയത്. 56 വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരായതില്‍ 22 വാഹനങ്ങള്‍ വിവിധ തകരാറുകള്‍ കാരണം മടക്കിഅയച്ചു. ഹാന്റ്‌ബ്രേക്ക് തകരാറുകള്‍ ഉള്ള 6 വാഹനങ്ങളും, ജിപിഎസ് ടാഗ് ചെയ്യാത്തതും, വിദ്യാവാഹനില്‍ റെജിസ്റ്റര്‍ ചെയ്യാത്തവയും ആയ 8 വാഹനങ്ങളും, ടയറുകള്‍ തേയ്മാനം സംഭവിച്ചതും, സ്റ്റീയറിങ്ങ് തകരാറുള്ളതും, പ്രൊപല്ലര്‍ ഷാഫ്റ്റ് ക്ലാമ്പ് ഘടിപ്പിക്കാത്തതും, ലൈറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും ആയ വാഹനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ തകരാറുകള്‍ പരിഹരിച്ച് വീണ്ടും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. രാവിലെ 9 മണി മുതല്‍ നടന്ന പരിശോധനയ്ക്ക് എംവിഐ മാരായ എം വിജയന്‍, കെ.വി. ജയന്‍, എഎംവിഐ മാരായ സാജു വിജെ, സുധീഷ് എംജി, ഡ്രൈവര്‍ ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധിക്കാന്‍ ബാക്കിയുള്ള വാഹനങ്ങള്‍ 26നു ശനിയാഴ്ച 9 മണിക്ക് ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹാജരാക്കണമെന്ന് ജോയിന്റ് ആര്‍ടിഒ കെജി സന്തോഷ് കുമാര്‍ അറിയിച്ചു.

COMMENTS