ചന്തേര: വീട്ടിൽ അതിക്രമിച്ച് കയറി ഭർതൃമതിയായ യുവതിയെ മർദ്ദിച്ച യുവാവിനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.ചെറുവത്തൂർ കാരിയിൽ സ്വദേശിനി കൃഷ്ണൻ്...
ചന്തേര: വീട്ടിൽ അതിക്രമിച്ച് കയറി ഭർതൃമതിയായ യുവതിയെ മർദ്ദിച്ച യുവാവിനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.ചെറുവത്തൂർ കാരിയിൽ സ്വദേശിനി കൃഷ്ണൻ്റെ ഭാര്യ ബിന്ദു (43) വിൻ്റെ പരാതിയിലാണ് കാരിയിലെ സുകുമാരിയുടെ മകൻ രതീഷിനെതിരെ ചന്തേര പോലീസ് കേസെടുത്തത്. 19 ന് ഞായറാഴ്ച രാത്രി 10.30 ന് ആണ് പരാതിക്കാസ്‌പദമായ സംഭവം. വീട്ടിലേക്ക് വരുന്നത് വിലക്കിയ വിരോധത്തിൽ പ്രതി വീടിൻ്റെ സെൻട്രൽ ഹാളിലേക്ക് അതിക്രമിച്ചു കയറി പരാതിക്കാരിയെ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു.പരിക്കേറ്റ യുവതിയെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

COMMENTS