കാസര്‍കോട്: മധൂര്‍, വില്ലേജിലെ മേഗിനടുക്കയില്‍ ഗൃഹനാഥന് ഇടിമിന്നലേറ്റ് പരിക്കേറ്റു. നാരായണ നായകി(62)നാണ് പരിക്കേറ്റത്. ജനലിന് അരികില്‍ ഉറങ്...
കാസര്‍കോട്: മധൂര്‍, വില്ലേജിലെ മേഗിനടുക്കയില്‍ ഗൃഹനാഥന് ഇടിമിന്നലേറ്റ് പരിക്കേറ്റു. നാരായണ നായകി(62)നാണ് പരിക്കേറ്റത്. ജനലിന് അരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നല്‍ ജനലില്‍ പതിക്കുകയായിരുന്നു. ജനല്‍ തകര്‍ന്ന നിലയിലാണ്. വയറിംഗും പൂര്‍ണ്ണമായും കത്തിനശിച്ചു. ശക്തമായ വേനല്‍ മഴക്കൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നല്‍ ഏറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കിനാനൂര്‍ കരിന്തളത്ത് തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കുട്ടി മിന്നലേറ്റ് ചത്തു.
കാസര്‍കോട്: ഇടിമിന്നലേറ്റു കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷന്‍ റോഡിലാണ് സംഭവം. വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്റെ കാറിന്റെ മുന്‍ വശത്തെ ചില്ലാണ് തകര്‍ന്നത്. കാലപ്പഴക്കമേറിയ കെട്ടിടത്തിന്റെ സണ്‍ഷേഡാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ താഴെ പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍സിനും കേടുപാട് പറ്റ
ി.

COMMENTS