നീലേശ്വരം : മോഷണശ്രമത്തിനിടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കരിന്തളം വേളൂർ പാലാട്ടറിയിലെ കുഞ്ഞഹമ്മദിന്റെ പുകപ്പുര കുത്തിത്തു...
നീലേശ്വരം : മോഷണശ്രമത്തിനിടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കരിന്തളം വേളൂർ പാലാട്ടറിയിലെ കുഞ്ഞഹമ്മദിന്റെ പുകപ്പുര കുത്തിത്തുറന്ന് റബ്ബർ ഷീറ്റുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാർ പിടികൂടിയത്. ശനിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. കൂത്തുപറമ്പ് സ്വദേശികളായ അർഷാദ് (33), എം.വി.ജിതിൻരാജ് (31) എന്നിവരെ നീലേശ്വരം ഇൻസ്പെക്ടർ കെ.വി.ഉമേശൻ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്നിൽ) ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പ്രദേശത്ത് ടാപ്പിങ്ങിനെത്തിയവരാണ് ഇരുവരും. ജിതിൻരാജ് മൂന്നരവർഷമായി കരിന്തളത്ത് വാടകവീട്ടിലാണ് താമസം. അർഷാദ് മൂന്നുമാസം മുൻപാണെത്തിയത്. നരിമാളത്ത് വാടക ക്വാർട്ടേഴ്‌സിലാണ് താമസം.

COMMENTS