പിലിക്കോട് ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പിലിക്കോട് കോതോളിയിലെ എം ശാന്തയുടെയും പരേതനായ ചന്ദ്രന്റെയും മകൻ എം ശ്യാം കുമാ...
പിലിക്കോട് ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു.
പിലിക്കോട് കോതോളിയിലെ എം ശാന്തയുടെയും പരേതനായ ചന്ദ്രന്റെയും മകൻ എം ശ്യാം കുമാർ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ആണ് അപകടം. 7 മണിയോടെ ഓവർ ബ്രിഡ്ജിന് സമീപത്തുള്ള പാളത്തിൽ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് ആളെ തിരിച്ചറിഞ്ഞത്. സഹോദരൻ എം ശരത് (ഗൾഫ് ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കാലിക്കടവ് സമുദായ ശ്മശാ
നത്തിൽ.

COMMENTS