തൃക്കരിപ്പൂര്‍: തടിയന്‍ കൊവ്വലിലെ തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...
തൃക്കരിപ്പൂര്‍: തടിയന്‍ കൊവ്വലിലെ തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നര്‍ക്കിലക്കാട് സ്വദേശി അഭിജിത് ഗംഗാധരന്‍ (18) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ വിദ്യാര്‍ത്ഥികളാണ് ആദ്യം കണ്ടത്. ചന്തേര പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതേയുള്ളൂ.

COMMENTS