സ്വകാര്യ ബസ് ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലിക്കടവ് സ്വദേശി ഫൈസല്‍(34) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് യുവാവിന...
സ്വകാര്യ ബസ് ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലിക്കടവ് സ്വദേശി ഫൈസല്‍(34) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് യുവാവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിലേക്ക് മാറ്റി. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ഭാര്യയും ഒരു കുട്ടിയുമുണ്ട് ഫൈസലിന്.

COMMENTS