പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട് റൂട്ടിലോടിയ ബസിൽ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു പയ്യന്നൂര്‍ മാവിച്ചേരിയിലെ എം. വി. പ്രസാദിന്റെ ഭാര്യ എം.ക...
പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട് റൂട്ടിലോടിയ ബസിൽ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു
പയ്യന്നൂര്‍ മാവിച്ചേരിയിലെ എം. വി. പ്രസാദിന്റെ ഭാര്യ എം.കെ. ഉദയമ്മയുടെ ബാഗില്‍ നിന്നാണ് ആഭരണം കവര്‍ന്നത്. പയ്യന്നൂരില്‍ നിന്നും ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാട്ടെ ത്തിയ വൈശാലി ബസിലാണ് കവര്‍ച്ച നടന്നത്. ഹാന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് മാലകളാണ് മോഷണം പോയത്.
മോഷ്ടാവിന്റെ ദൃശ്യം ബസ്സിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചപ്പോള്‍
യുവതിയുടെ ബാഗില്‍ നിന്നും തന്ത്രപൂര്‍വ്വം
മാലകള്‍ കൈക്കലാക്കുന്ന ദൃശ്യം കണ്ടെത്തി.
എന്നാല്‍ മോഷണം നടത്തിയ സ്ത്രീയുടെ ദൃശ്യം വ്യക്തമല്ല.
ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭ
ിച്ചു

COMMENTS