പാലക്കുന്ന് സ്വദേശി ജോലിക്കിടെ ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു കാസർകോട് സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പാലക്കുന്ന് തെക്കേക്കരയിലെ ...
പാലക്കുന്ന് സ്വദേശി ജോലിക്കിടെ ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു
കാസർകോട് സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പാലക്കുന്ന് തെക്കേക്കരയിലെ 'ചെണ്ടാസി'ല്‍ മോഹനൻ ചെണ്ട (57) യാണ് മരിച്ചത്.
ദുബൈയിലെ ഒരു ചോക്ലേറ്റ് കംപനിയില്‍ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമെന്നാണ് നിഗമനം.
സഹോദരന്റെ മകന്റെ മരണത്തെ തുടർന്ന് നാട്ടില്‍ പോയ മോഹനൻ രണ്ട് മാസം മുൻപാണ് തിരിച്ചുവന്നത്. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തുടർന്ന് കാപ്പില്‍ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. അറിയപ്പെടുന്ന പൂരക്കളി കലാകാരൻ കൂടിയായിരുന്നു മോഹനൻ.
COMMENTS