തൃക്കരിപ്പൂർ : കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഭാര്യാ പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷ...
തൃക്കരിപ്പൂർ : കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഭാര്യാ പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. ഭർത്താവ് രാജേഷ്പൊലീസ് പിടിയിൽ . പരിക്കേറ്റ ഭാര്യ പിതാവ് വാസുവിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാജേഷും ആത്മഹത്യക്ക് ശ്രമിച്ചതായാണ് സൂചന.
COMMENTS