കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം,സി.സി.ടി.വിയിൽ പതിഞ്ഞ യുവാക്കളെ പോലീസ് കണ്ടെത്തി. ഇവർ കുറുവ സംഘമല്ലെന്ന് പൊലീസ് വ്യക്തമാക്കി. കുറുവ സംഘങ്ങളെ കുറി...
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം,സി.സി.ടി.വിയിൽ പതിഞ്ഞ യുവാക്കളെ പോലീസ് കണ്ടെത്തി. ഇവർ കുറുവ സംഘമല്ലെന്ന് പൊലീസ് വ്യക്തമാക്കി.
കുറുവ സംഘങ്ങളെ കുറിച്ചുള്ള ഭീതിപരത്തുന്ന വാർത്തകള്‍ക്കിടയില്‍ നമുക്കിടയിലുള്ള ചില അപരിചിതരുടെ സാന്നിധ്യം ശ്രദ്ധിക്കാതെപോകരുതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം പടന്നക്കാട് ഒരു വീട്ടിലെ സി.സി. കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് പുറത്തുവന്നത്. ഇവരെ ശ്രദ്ധിക്കണമെന്നും പൊലീസില്‍ അറിയിക്കണമെന്നും പൊലീസ് അറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കളെ പൊലീസ് കണ്ടെത്തിയത്.
പ്രധാന റോഡില്‍നിന്ന് പടന്നക്കാട്ടെ ഇടവഴിയിലേക്ക് കയറുന്ന ആരോഗ്യവാൻമാരായ രണ്ട് യുവാക്കള്‍ വീടുകളെ വ്യക്തമായി വീക്ഷിക്കുന്നത് കാമറയിലുണ്ട്. സംഘം കുറുവ സംഘത്തില്‍പെട്ടവരാകാമെന്ന പൊലീസിന്റെ ബലമായ സംശയത്തെ തുടർന്നാണ് ഇവരെ കണ്ടെത്തി ചോദ്യം ചെയ്തത്.
അതിനിടെ വ്യാഴാഴ്ച പുലർച്ചെ മലയോരഭാഗത്തും സംശയകരമായ സാഹചര്യമുണ്ടായി. പുലർച്ചെ വീടുകളില്‍ മുട്ടി വിളിച്ചെന്നാണ് പറയുന്നത്. തീപെട്ടിയും മെഴുകുതിരിയുമുണ്ടോയെന്ന് ചോദിച്ചാണ് വാതില്‍ മുട്ടിയതെന്നാണ് പറയുന്നത്. ഒടയം ചാല്‍ ഭാഗത്താണ് സംഭവം. ഹാഫ് അടിവസ്ത്രം മാത്രം ധരിച്ച കറുത്ത നിറമുള്ളവരാണെന്നും പറയുന്നു. ഇത്തരം വാർത്തകള്‍ പുറത്തുവരുന്നതോടെ നാട് ഭീതിയിലായി.
COMMENTS