കാഞ്ഞങ്ങാട്കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; കോടോത്ത് സ്വദേശി...
കാഞ്ഞങ്ങാട്കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു
കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; കോടോത്ത് സ്വദേശി ബി ഷഫീഖ് ആണ് മരിച്ചത്,
കോടോം എരുമക്കുളത്തെ ലക്ഷ്മി മാർകറ്റിനു സമീപം വെച്ചാണ് അപകടം നടന്നത്. ശഫീഖ് സഞ്ചരിച്ച കെ എൽ 60 കെ 6124 നമ്പർ കാർ ഉദയപുരം ഭാഗത്ത് നിന്നും ഒടയംചാൽ ഭാഗത്തേക്ക് പോകുമ്പോഴാണ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ നാട്ടുകാർ ഉടൻ പൂടംകല്ലിലെ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
COMMENTS