കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ചൈതന്യ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ...
കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ചൈതന്യ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഡിവൈഎഫ്‌ഐക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്സും ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജന.സെക്രട്ടറി ജോമോന്‍ ജോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസിന്റെ മര്‍ദ്ദനമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
COMMENTS