1കാസര്‍കോട്: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് കിണറ്റില്‍ വീണു മരിച്ചു. കള്ളാര്‍, അരിങ്കല്ലിലെ സുബ്രഹ്‌മണ്യന്‍ എ...
1കാസര്‍കോട്: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് കിണറ്റില്‍ വീണു മരിച്ചു. കള്ളാര്‍, അരിങ്കല്ലിലെ സുബ്രഹ്‌മണ്യന്‍ എമ്പ്രാന്തിരിയുടെ മകന്‍ പ്രസാദ് (47)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.45 മണിയോടെ കള്ളാര്‍, ചെറുപനത്തടിയിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ പൂച്ച വീണ വിവരമറിഞ്ഞാണ് പ്രസാദ് സ്ഥലത്തെത്തിയത്.
കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ച് കയറില്‍ തൂങ്ങി മുകളിലേക്ക് കയറുന്നതിനിടയില്‍ പിടിവിട്ട് വീണാണ് അപകടം. വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്നു ഫയര്‍ഫോഴ്‌സും രാജപുരം പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രസാദിനെ കിണറ്റില്‍ നിന്നു പുറത്തെടുത്തുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: സുമതി. സഹോദരി: സുമിത്ര.
COMMENTS