ചീട്ടുകളി ; 122880 രൂപയുമായി ഏഴംഗ സംഘം ഹോസ്ദുർഗ് പോലീസ് പിടിയിൽ അലാമിപ്പള്ളി കൂളിയങ്കാൽ റോഡിൽ കൃഷിഭവനും സമീപം അമിതദായതിന് വേണ്ടി പണം പന്തയം...
ചീട്ടുകളി ;
122880 രൂപയുമായി ഏഴംഗ സംഘം ഹോസ്ദുർഗ് പോലീസ് പിടിയിൽ
അലാമിപ്പള്ളി കൂളിയങ്കാൽ റോഡിൽ കൃഷിഭവനും സമീപം അമിതദായതിന് വേണ്ടി പണം പന്തയം വെച്ചുള്ള ചീട്ടു കളി പിടികൂടി .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കായി എത്തിയ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച 7 പേരെ പിടികൂടി 2 പേർ ഓടി രക്ഷപെട്ടു . പള്ളിക്കര സ്വദേശി ഷംസീർ (37 ), പുല്ലൂർ സ്വദേശി സിദ്ധിഖ് എം കെ (54 ) ചിത്താരി സ്വദേശി അഷ്‌റഫ്(48 ), ഞാണിക്കടവ് സ്വദേശി അമീർ(51), അതിഞ്ഞാൽ സ്വദേശി ഫൈസൽ (39), കണിച്ചിറ സ്വദേശി ഷബീർ (41), അമ്പലത്തറ സ്വദേശി നൗഷാദ് (40 ) എന്നിവരാണ് പിടിയിലായത് .
COMMENTS