കാഞ്ഞങ്ങാട് : 80 കാരനെ അടിച്ചു കൊലപ്പെടുത്താൻ ശ്രമി ച്ച കേസിൽ മരുമകൻ അറസ്റ്റിൽ. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്...
കാഞ്ഞങ്ങാട് : 80 കാരനെ അടിച്ചു കൊലപ്പെടുത്താൻ ശ്രമി ച്ച കേസിൽ മരുമകൻ അറസ്റ്റിൽ.
സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അമ്പലത്തറ നിലാംകാവിലെ എൻ.കൃഷ്ണനെ (80) വധിക്കാൻ ശ്രമിച്ച കേസിൽ കൊലക്കേസ് പ്രതിയായ അമ്പലത്തറ നി ലാംകാവിലെ എൻ.സുരേഷ്‌ബാബു എന്ന സോഡാ സുരേഷി നെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാ സം 9ന് കൃഷ്ണൻ്റെ പറമ്പിലൂടെയുള്ള റോഡിൽ വെച്ച് മരവ ടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്.
കൃഷ്ണന്റെ പറമ്പിലെ മരം മുറിച്ചു കടത്തുകയായിരുന്ന ജോലിക്കാരെ പ്രതി ചീത്ത വിളിക്കുന്നത് ചോദ്യം ചെയ്തതി ലുള്ള വിരോധമാണ് അക്രമത്തിന് കാരണം.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇന്ന ലെയാണ് അറസ്റ്റ് ചെയ്‌തത്. ഹോസ്‌ദുർഗ് കോടതിയിൽ ഹാ ജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 2003 ജൂൺ 23ന് അ മ്പലത്തറ പോസ്റ്റ് ഓഫീസിൽ വെച്ച് പോസ്റ്റ്‌മാനും ആർഎ സ്എസ് കാര്യവാഹമായിരുന്ന വാഴക്കോട് ശിവജി നഗറിലെ പി.വി.ദാമോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് സി പി എം പ്രവർത്തകനായ സുരേഷ്.
COMMENTS