കാഞ്ഞങ്ങാട് : ഹൃദയാഘാ തത്തെ തുടർന്ന് തെയ്യം കലാകാരൻ അന്തരിച്ചു. മൂ ലക്കണ്ടം ഇല്ലത്തെ കുന്നിൽ താമസിക്കുന്ന പ്രകാശൻ കലയപ്പാടിയാണ് 38,മരിച്ചത്....
കാഞ്ഞങ്ങാട് : ഹൃദയാഘാ തത്തെ തുടർന്ന് തെയ്യം കലാകാരൻ അന്തരിച്ചു. മൂ ലക്കണ്ടം ഇല്ലത്തെ കുന്നിൽ താമസിക്കുന്ന പ്രകാശൻ കലയപ്പാടിയാണ് 38,മരിച്ചത്.
ഇന്ന് പുലർച്ചെ വീട്ടിൽ ഹൃദയാഘാതം അനുഭവ പ്പെട്ടതിനെത്തുടർന്ന് ആശു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുല്ലൂർ മാച്ചിപ്പുറം ചാമുണ്ഡേ ശ്വരി ഗുളികൻ ദേവസ്ഥാന ത്തുൾപ്പെടെ കാഞ്ഞങ്ങാടും സമീപ പ്രദേശങ്ങളിലുമുള്ള ഭൂരിഭാഗം ദേവസ്‌ഥാനങ്ങളിലും തറവാട് ക്ഷേത്രങ്ങളിലും തെയ്യം കെട്ടിയിട്ടുണ്ട്.
ചെറുപ്രായത്തിൽ തന്നെ പിതാവായ മഡിയൻ പു ത്തുരന്റെ പാതയിൽ തെയ്യം കെട്ടിത്തുടങ്ങി. പതിനാറാം വയസിൽ ചേറ്റുകുണ്ട് കുദ്രു മൂകാംബിക ക്ഷേത്രത്തിൽ തെയ്യം കെട്ടി കലൈപാ ടി ആചാരമേറ്റു. തുടർന്ന് പുതിയകണ്ടം അടിയാർ കാവിൽ നിന്നും വള നൽകി ആദരിക്കപ്പെട്ടു.
COMMENTS