കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കാസര്‍കോട് ഓഫിസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ( ഗ...
കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കാസര്‍കോട് ഓഫിസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ( ഗ്രേഡ് ) സി കെ വി സുരേഷും പാര്‍ട്ടിയും ചേര്‍ന്ന് പൊയിനാച്ചി പറമ്പ ചെറുകരയില്‍ നിന്നും 20 കാര്‍ബോര്‍ഡ് പെട്ടികളിലായി 175.68 ലിറ്റര്‍ ഗോവ മദ്യം പിടികൂടി.
പറമ്പ ചെറുകര വള്ളിപ്ലാക്കല്‍ വീട്ടില്‍ വിനീത 36 പെരിയ നാലേക്കറ വിനോദ് കുമാര്‍ എന്‍ എന്നിവരെ ഒന്നും രണ്ടും പ്രതിയായി ചേര്‍ത്ത് കേസെടുത്തു.
ഒന്നാം പ്രതി വിനിതയെ തത്സമയം അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസെടുത്തു.
വിനോദ് കുമാര്‍ എന്‍ സ്ഥലത്തില്ലാത്തതിനാല്‍ തത്സമയം അറസ്റ്റ് ചെയ്തിരുന്നില്ല. കേസ് രേഖകളും തൊണ്ടി സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി കാസറഗോഡ് റേഞ്ചില്‍ ഹാജരാക്കി. പാര്‍ട്ടിയില്‍ ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍മാരായ നൗഷാദ് കെ, പ്രജിത്ത് കെ ആര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്ട്യന്‍ , അതുല്‍ ടി വി , ഷിജിത്ത് വി വി വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റീന വി, ധന്യ ടി വി എന്നിവരും ഉണ്ടായിരുന്നു
COMMENTS