പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെയും ഓമനയുടെയും മകന്‍ ഷിനോജ് (41) ആണ് മരിച്ചത്. കണ്ണൂര്‍ എളയാ...
പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെയും ഓമനയുടെയും മകന്‍ ഷിനോജ് (41) ആണ് മരിച്ചത്. കണ്ണൂര്‍ എളയാവൂര്‍ വൈദ്യര്‍ പീടികയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ വീണു കിടക്കുന്ന നിലയിലാണ് ഷിനോജിനെ കണ്ടെത്തിയത്. സഹജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് വ്യക്തമായത്.
COMMENTS