കാഞ്ഞങ്ങാട്: നഗരത്തിലെ മൂന്ന് കടകള്‍ കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും സാധനങ്ങളും കൊള്ളയടിച്ചു. കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് റോഡിലെ ശ്രീലക്...
കാഞ്ഞങ്ങാട്: നഗരത്തിലെ മൂന്ന് കടകള്‍ കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും സാധനങ്ങളും കൊള്ളയടിച്ചു. കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് റോഡിലെ ശ്രീലക്ഷ്മി ഗോള്‍ഡ് കവറിംഗ് എന്ന സ്ഥാപനത്തിലും സമീപത്തെ ഇലക്ട്രോണിക്‌സ്, ബേക്കറി കടകളിലുമാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്.
ഗോള്‍ഡ് കവറിംഗില്‍ നിന്ന് സ്വര്‍ണ്ണം പൂശിയ ആഭരണങ്ങളും ഇലക്ടോണിക്‌സ് കടയില്‍ നിന്ന് മൂന്ന് മിക്‌സികളും ബേക്കറി കടയില്‍ നിന്ന് 3000 രൂപയുമാണ് കവര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. കടകളുടെ പൂട്ടുകള്‍ തകര്‍ത്തായിരുന്നു കവര്‍ച്ച.
COMMENTS