കാസര്‍കോട്: ഒന്‍പതു വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞ യുവതിക്ക് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയി...
കാസര്‍കോട്: ഒന്‍പതു വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞ യുവതിക്ക് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. 28 കാരിയുടെ പരാതിപ്രകാരം ഭര്‍ത്താവ് കടുമേനിയിലെ പ്രിന്‍സ് ജോസഫിനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.
പരാതിക്കാരിയും പ്രിന്‍സ് ജോസഫും തമ്മിലുള്ള വിവാഹം 2016 ജൂണ്‍ 20ന് മതാചാരപ്രകാരമാണ് നടന്നത്. പിന്നീട് ഭര്‍തൃവീട്ടിലും ഗോവയിലുമായി താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഭാര്യയ്ക്ക് സൗന്ദര്യം ഇല്ലെന്നും കൂടെ കൊണ്ടുനടക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ശാരീരികമായും മാനസികവുമായി പീഡിപ്പിച്ചതെന്നു ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
COMMENTS