കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന അരിമല ആശുപത്രിയിലെ മുൻ ആംബുലൻസ് ഡ്രൈവറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബല്ലാ ക...
കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന അരിമല ആശുപത്രിയിലെ മുൻ ആംബുലൻസ് ഡ്രൈവറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
ബല്ലാ കടപ്പുറം സ്വദേശിയായ അബ്ദുല്ല (53) ആണ് മരിച്ചതെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. അജിത്ത് കുമാർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 8.40-ഓടെയാണ് ഇയാളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന്, പൊലീസ് എത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
COMMENTS