കാഞ്ഞങ്ങാട്: അടുക്കളയില്‍ കയറി ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം. ബഹളം ...
കാഞ്ഞങ്ങാട്: അടുക്കളയില്‍ കയറി ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം. ബഹളം വച്ചതോടെ മോഷ്ടാവ് മാല വീട്ടില്‍ തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സതീഷിന്റെ നേതൃത്വത്തില്‍ മോഷ്ടാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച രാത്രി 9ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പ, ക്ലായിക്കോട്, മുണ്ടിയാനത്താണ് സംഭവം. പരപ്പയില്‍ കോഴിക്കട നടത്തുന്ന അബ്ദുള്ളയുടെ മകളുടെ കഴുത്തില്‍ നിന്നാണ് മാലപ്പൊട്ടിക്കാന്‍ ശ്രമം ഉണ്ടായത്. സംഭവ സമയത്ത് യുവതിയുടെ മക്കളും ഭര്‍ത്താവും തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നു.
യുവതി ബഹളം വച്ചതോടെ മാല വീട്ടില്‍ തന്നെ ഉപേക്ഷിച്ച് മോഷ്ടാവ് കടന്നു കളഞ്ഞു.
COMMENTS